ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ പ്രാൺ രജിസ്‌ട്രേഷൻ ഇനി മുതൽ ഓൺലൈനിൽ. ഡി.ഡി.ഒ ജീവനക്കാരന്റെ അസൽ രേഖകൾ പരിശോധിച്ച് സ്പാർക്കിലെ എൻ.പി.എസ്. സംബന്ധമായ പേജിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്താം. പരിപത്രത്തിൽ അനുബന്ധമായി നൽകിയിരിക്കുന്ന അപേക്ഷകന്റെ അടിസ്ഥാനവിവര പത്രം യഥാവിധി പൂരിപ്പിച്ച് എസ്.എസ്.എൽ.സി ബുക്കിന്റെ അസൽ, പാൻ, ക്യാൻസൽ ചെയ്ത ബാങ്ക് ചെക്ക് ലീഫ്/ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, നോമിനി/നോമിനികളുടെ വിവരങ്ങൾ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ട്രഷറിയിൽ എത്തിക്കണം. സംസ്ഥാനത്തെ എല്ലാ ഡി.ഡി.ഒ മാരും പരിപത്രത്തിലെ നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കണം.

പ്രസിദ്ധീകരിച്ച തീയ്യതി :29-11-2021

sitelisthead