സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിയിൽ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുള്ളി നന സൗകര്യത്തോടു കൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മൾച്ചിംഗ് എന്നിവ ചെയ്യുന്ന യൂണിറ്റുകൾക്കാണ് ധനസഹായം നൽകുക. വാഴയ്ക്ക് ഹെക്ടറൊന്നിന് 96,000 രൂപയും പച്ചക്കറി ഹെക്ടറൊന്നിന് 91,000 രൂപയും ധനസഹായം അനുവദിക്കും.അപേക്ഷകൾ സമർപ്പിക്കുന്നതിനായി കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോ, ജില്ലാ ഹോർട്ടിക്കൾച്ചർ മിഷനുമായോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കും ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പരിനും www.shm.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-01-2023

sitelisthead