18-ാ മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഭാഗമായി ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, മത്സരേതര വിഭാഗം, ഫോക്കസ് വിഭാഗം, ആനിമേഷൻ ചിത്രങ്ങൾ, ക്യാമ്പസ് ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിൽ എൻട്രികൾ ക്ഷണിച്ചു . 2025 മെയ് 1നും 2026 ഏപ്രിൽ 30നും ഇടയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് മേളയിലേക്ക് അയക്കേണ്ടത്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-03-2026