ബഫർ സോൺ ഭൂപടത്തിന്റെ കരട്: സർവേ നമ്പർ കൂടി ഉൾപ്പെടുത്തിയ മാപ്പുകൾ

ജനവാസകേന്ദ്രങ്ങളെയും നിർമ്മിതികളെയും ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതൽ ഒരു കിലോമീറ്റർ പരിധിയിൽ സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള, 2021-ൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച, ബഫർ സോൺ ഭൂപടത്തിന്റെ കരട് (Draft Map), 22-12.2022-ന് കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ സർവ്വേ നമ്പർ കൂടി ഉൾപ്പെടുത്തികൊണ്ടുള്ള മാപ്പുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ജനവാസകേന്ദ്രങ്ങളെയും നിർമ്മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് മേൽപറഞ്ഞ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ കരട് ബഫർ സോൺ വനം-വന്യജീവി വകുപ്പ് തയ്യാറാക്കിയിട്ടുള്ളതെങ്കിലും ഈ ബഫർ സോൺ പ്രദേശത്തിനകത്ത് ഏതെങ്കിലും ജനവാസകേന്ദ്രമോ നിർമ്മിതികളോ കൃഷിയിടങ്ങളോ ഉൾപ്പെട്ടു വന്നിട്ടുണ്ടെകിൽ അവയുടെ വിശദാംശങ്ങൾ 2023 ജനുവരി 7-വരെ esz.forest@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ, ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് ബിൽഡിംഗ്; തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ അറിയിക്കേണ്ടതാണ്. വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തിലുള്ള പരാതി/ അധിക വിവരം പഞ്ചായത്തുതലത്തിൽ സ്വീകരിക്കും. സുപ്രിംകോടതി നിർദ്ദേശപ്രകാരം, സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണിനകത്തുള്ള നിർമിതികളുടെയും മറ്റു നിർമാണങ്ങളുടെയും കൃഷിയിടങ്ങളുടെയും മററും റിപ്പോർട്ട്, യൂണിയൻ സർക്കാരിനും (CEC, MOEFCC), WP(Gi) No. 202/1995-ൽ 03.06.2022- ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സുപ്രീംകോടതിക്കും സമയബന്ധിതമായി സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി KSREC മുഖാന്തിരം നടത്തിയ റിമോട്ട് സെൻസിംഗ് സർവ്വേ ഭൂപടം 12.12,2022- ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 


 

വനം വന്യജീവി വകുപ്പ് കേന്ദ്ര ഗവണ്മെന്റിനു  സമർപ്പിച്ച സംസ്ഥാനത്തെ വിവിധ സംരക്ഷിത മേഖലകളുടെ  ഇക്കോ സെൻസിറ്റീവ്  സോൺ മാപ്പുകൾ

വനം വന്യജീവി വകുപ്പ് യൂണിയൻ സർക്കാരിൽ സമർപ്പിച്ചിട്ടുള്ള വിവിധ സംരക്ഷിത പ്രദേശങ്ങളുടെ ഇക്കോ സെൻസിറ്റീവ് സോൺ മാപ്പുകൾ പ്രസിദ്ധീകരിച്ചു. ഇവയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ മാപ്പ് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ഉള്ള കരട് പ്രൊപ്പോസലാണ്. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ  2023 ജനുവരി 7-വരെ വിദഗ്ധ സമിതിയുടെ ഇ മെയിലിൽ (eszexpertcommittee@gmail.com) അറിയിക്കാവുന്നതാണ്. ബഫർ സോണുകളുടെ ഉപഗ്രഹചിത്രത്തോടൊപ്പം നിർമ്മിതികളുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാപ്പുകൾ ഉടൻ തന്നെ പ്രസിദ്ധീ കരിക്കുന്നതാണ്.

ഇക്കോ സെൻസിറ്റീവ് സോൺ: റിപ്പോർട്ടിൽ ഉൾപ്പെടാത്ത വിവരങ്ങൾ അറിയിക്കാം

സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമ റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫോർമ പൂരിപ്പിച്ച് ജനുവരി 7-നകം eszexpertcommittee@gmail.com ലേക്ക് അയക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ വേണം.

List of Local body within or part of the Forest Protected Area and ESZ (Buffer Zone) (Satellite Survey)

Aralam Wildlife Sanctuary

ARALAM WILD LIFE SANCTUARY

Subsisting structures

Kottiyur Wildlife Sanctuary

KOTTIYUR WILD LIFE SANCTUARY

Subsisting structures

Wayanad Wildlife Sanctuary

WAYANAD WILD LIFE SANCTUARY

Subsisting structures

Malabar Wildlife Sanctuary

 

MALABAR WILD LIFE SANCTUARY

Subsisting structures

Karimpuzha Wildlife Sanctuary

KARIMPUZHA WILD LIFE SANCTUARY

Subsisting structures

Silent Valley National Park

SILENT VALLEY WILD LIFE SANCTUARY

Subsisting structures

Choolannur Peafowl Sanctuary

CHULANNUR PEAFOWL SANCTUARY

Subsisting structures

Peechi - Vazhani Wildlife Sanctuary

PEECHI VAZHANI WILD LIFE SANCTUARY

Subsisting structures

Chimmoney Wildlife Sanctuary

CHIMMONEY WILD LIFE SANCTUARY

Subsisting structures

Parambikulam Wildlife Sanctuary

PARAMBIKULAM WILD LIFE SANCTUARY

Subsisting structures

Thattekkad Bird Sanctuary

 

THATTAKKAD BIRD SANCTUARY

Subsisting structures

Eravikulam National Park

ERAVIKULAM ,CHINNAR,KURINJIMALA,ANAMUDI,PAMPADUM SHOLA NATONAL PARK

Subsisting structures
Subsisting structures

 

Subsisting structures

 

Subsisting structures

Chinnar Wildlife Sanctuary
Anamudi Shola National Park
Kurinjimala Wildlife Sanctuary
Pambadum Shola National Park
Mathikettan Shola National Park

MATHIKETTAN SHOLA NATONAL PARK

Subsisting structures

Mangalavanam Bird Sanctuary

MANGALAVANAM BIRD SANCTUARY

Subsistence structures

Idukki Wildlife Sanctuary

IDUKKI WILDLIFE SANCTUARY

Subsisting structures

Periyar Tiger Reserve

PERIYAR TIGER RESERVE

Subsistance Structures

Shenduruny Wildlife Sanctuary

SCHENDURUNY WILDLIFE SANCTUARY

Subsisting structures

Neyyar - Peppara Wildlife Sanctuarie

NEYYAR & PEPPARA WILDLIFE SANCTUARIES

Subsisting structures

Download performa 

പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ബഫർ സോൺ പ്രദേശത്തെ സ്ഥാപനങ്ങൾ വീടുകൾ മറ്റു നിർമ്മാണങ്ങൾ അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്യത്യമായ വിവരങ്ങൾ ഉൾപ്പെടുന്ന വിവരശേഖരണം നടത്തുന്നത്  സംബന്ധിച്ച  സർക്കുലർ.
കാണുക

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 29-12-2022

ലേഖനം നമ്പർ: 870

sitelisthead