കേരളത്തെ സമ്പൂർണ ശുചിത്വത്തിലേക്കും സുസ്ഥിര മാലിന്യസംസ്കരണ ശീലങ്ങളിലേക്കും നയിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന അഞ്ചുവർഷ സമഗ്ര ക്യാമ്പയിനായ ’നിർമലം – പുതുയുഗ ശുചിത്വ കേരളം’ ഒക്ടോബർ രണ്ടിന് ആരംഭിക്കും. ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്വമായി ഉയർത്തിപ്പിടിച്ച് തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ജനകീയ കൂട്ടായ്മകൾ എന്നിവയുടെ ഏകോപിത ഇടപെടലിലൂടെ സംസ്ഥാനത്തുടനീളം ശുചിത്വ പ്രവർത്തനങ്ങൾക്ക് പുതിയ ചലനശക്തി നൽകുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വ മിഷന്റെ ഏകോപനത്തോടെ നടപ്പാക്കുന്ന ക്യാമ്പയിനിലൂടെ മാലിന്യത്തിന്റെ ഉറവിടതല സംസ്കരണം, ശാസ്ത്രീയ മാലിന്യസംസ്കരണം, പൊതുയിടങ്ങളുടെ ശുചിത്വം, ജനപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തും. 2031 മാർച്ച് 30-ലെ സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള ഏകോപിത പ്രവർത്തനങ്ങൾക്ക് ക്യാമ്പയിൻ വഴിയൊരുക്കും. പ്രധാന ലക്ഷ്യങ്ങളും കാഴ്ച്ചപ്പാടും വൃത്തിയുള്ള പൊതുയിടങ്ങളും ശുദ്ധമായ ജലാശയങ്ങളും ഉറപ്പാക്കുക, മാലിന്യ ഉത്പാദനം പരമാവധി കുറച്ച് വിഭവങ്ങൾ വീണ്ടെടുക്കുക, ശാസ്ത്രീയ പരിപാലനം സാധ്യമാക്കുക, ഉത്തരവാദിത്വമുള്ള മാലിന്യ പരിപാലനം ജനങ്ങളുടെ ജീവിതശൈലിയാക്കി മാറ്റുക എന്നിവയാണ് ക്യാമ്പയിനിൻ്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ. സമ്പൂർണ ശാസ്ത്രീയ...
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-10-2026
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-10-2026
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 24-09-2026
യശസ്കരമായ കൃത്യം;രാമച്ചം
പ്രിയദർശിനി ഓട്ടം തുടരുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പുതു പ്രതീക്ഷയായി, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് കരുത്തായി.