വിനോദസഞ്ചാരം

പ്രകൃതി സൗന്ദര്യം കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും ആ​ഗോളതലത്തിൽ തന്നെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് കേരളം.  അമൂല്യമായ ജൈവവൈവിദ്ധ്യങ്ങളുടെ സാന്നിദ്ധ്യം ലോക പൈതൃകപ്പട്ടികയിൽ കേരളത്തിന് ഇടം നേടി കൊടുത്തിട്ടിട്ടുണ്ട്. മലകൾ, കായലുകൾ, കടലോരങ്ങൾ, വെള്ളച്ചാട്ടങ്ങൾ, എന്നിങ്ങനെ കണ്ണും മനസും നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് കേരളത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകങ്ങളായ കോട്ടകൾ, ആരാധനാലയങ്ങൾ, മ്യൂസിയങ്ങൾ എന്നിവ സന്ദർശിക്കുന്നതിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം മനസിലാക്കാൻ കഴിയും. സുഗന്ധവിളകളുടെ വ്യാപാരത്തിനായി കേരളം അതിന്റെ തീരപ്രദേശത്തെ ഉപയോഗപ്പെടുത്തി വന്നിട്ട് നൂറ്റാണ്ടുകളായി. ഈ വാണിജ്യബന്ധമാണ് കേരളത്തെ ആദ്യമായി ലോക ശ്രദ്ധയിലേക്കുയർത്തിയത്. ഇന്ന് കേരളീയരുടെ ഉയർന്ന സാക്ഷരതനിരക്കും ജീവിതനിലവാരവും രാജ്യത്തിനകത്തും പുറത്തും പ്രശംസ പിടിച്ചുപറ്റുന്നു. പ്രകൃതി സമ്പത്ത്, ജീവിതശൈലി, സംസ്കാരം‌ എന്നിവയിൽ സമ്പന്നമായ കേരളത്തെ അറിയാനും ആസ്വദിക്കാനും കേരളം ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേരളത്തിനുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 10-05-2024

ലേഖനം നമ്പർ: 647

sitelisthead