സുസ്ഥിര വികസനദൗത്യങ്ങളിലൂടെ വികസിത വിജ്ഞാന സമൂഹം കെട്ടിപ്പടുത്ത കേരളം, സാമൂഹ്യ വികസനത്തിന്റെ അതുല്യമായ മാതൃക സൃഷ്ടിച്ച് നവകേരളനിർമാണത്തിന്റെ അതിവേഗപാതയിലാണിന്ന്. തുല്യത, സമത്വം, നീതി, ക്ഷേമം, വികസനം തുടങ്ങിയ അടിസ്ഥാന സാമൂഹ്യ തത്വങ്ങളിൽ പടുത്തുയർത്തിയ കേരള മോഡൽ അന്താരഷ്ട്ര ശ്രദ്ധയാകർഷിക്കുന്നതാണ്. നൂതനത്വം , സാമൂഹ്യക്ഷേമം, അടിസ്ഥാന  വികസന സൗകര്യങ്ങൾ,വികസന സംരംഭങ്ങൾ , ആരോഗ്യപരിചരണം, തൊഴിൽ, ഭരണനിർവഹണം, സേവനമികവ്   എന്നീ മേഖലകളിൽ  സമഗ്രനേട്ടങ്ങൾ കൈവരിച്ച  കേരളത്തിന്റെ വികസനനാൾവഴികളിലൂടെ സർക്കാർ  കരുത്തോടെ കരുതലോടെ മുന്നോട്ട് ....


ദേശീയ അംഗീകാര നിറവിൽ കേരളം 

  • നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ ഒന്നാമത് 
  • പബ്ലിക് അഫയേഴ്സ് സൂചികയിൽ ഒന്നാമത് 
  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്ഠതാ സൂചികയിൽ ഒന്നാമത് 
  • നീതി ആയോഗിന്റെ സൂചിക പ്രകാരം ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം
  •  ഇന്ത്യാ ടുഡേയുടെ 2021 ഹാപ്പിനെസ് ഇൻഡക്സ് സർവ്വേയിൽ ഒന്നാമത് 
  • നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ തുടർച്ചയായി നാല് വർഷവും ഒന്നാമത് 
  • നീതി ആയോഗിന്റെ സംസ്ഥാന ഊർജ്ജ കാലാവസ്ഥ സൂചികയിൽ രണ്ടാമത് 

നൂതനത്വം 

  • രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ് രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവ്വകലാശാല 
  • രാജ്യത്തെ ആദ്യ ഗ്രാഫീൻ സെന്റർ 
  • രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തെ ആദ്യ വാട്ടർ മെട്രോ 
  • ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് ഡിജിറ്റൽ പ്ലാറ്റിനം ഐക്കൺ അവാർഡ് 

അടിസ്ഥാനസൗകര്യം വികസനങ്ങൾ

  • ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പിന് തുക (5,580 കോടി രൂപ) അനുവദിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം 
  • സമ്പൂർണ ഭവന വൈദ്യുതീകരണം നടത്തിയ രാജ്യത്തെ ഒരേയൊരു സംസ്ഥാനം സർക്കാർ സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 3,000 കോടി രൂപ 
  • ഇന്റർനെറ്റ് സൗകര്യം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം 
  • സൗജന്യമായും മിതമായ നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷൻ നൽകുന്ന കെ-ൺ പദ്ധതി 
  • 1050 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 60,352 കോടി രൂപ 

ആരോഗ്യപരിചരണം
 

  • രാജ്യത്തെ മികച്ച കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് ഇന്ത്യാ ടുഡേയുടെ  ഹെൽത്ത് ഗിരി അവാർഡ് 
  • 2022 ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുള്ള കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ഥൻ അവാർഡ് 
  • മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം 
  • പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ 5 വർഷം ചെലവിട്ടത് 55,330 കോടി രൂപ 


വിനോദസഞ്ചാരവും ആഗോള അംഗീകാരവും 

  • ന്യൂയോർക്ക് ടൈംസിന്റെ 2023ലെ പട്ടികയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ ഒന്ന് 

സാമൂഹ്യക്ഷേമം
 

  • മികച്ച വാർദ്ധക്യ പരിചരണത്തിന് 2021 ലെ വയോശ്രേഷ്ഠത  സമ്മാൻ 
  • 62 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1600 രൂപ വീതം ക്ഷേമപെൻഷൻ 
  • ഭൂരഹിതരായ 2.99 ലക്ഷം പേർക്ക് പട്ടയം ഭവനരഹിതരായ 3.39 ലക്ഷം കുടുംബങ്ങൾക്ക് ലൈഫ് മിഷൻ വഴി വീട് 
  • 6.8 ലക്ഷം പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചികിത്സാധനസഹായം 
  • 95 ലക്ഷം റേഷൻ കാർഡുടമകളുള്ള രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സംവിധാനം 3.5 ലക്ഷം മുൻഗണന റേഷൻ കാർഡുകൾ 

തൊഴിലും വ്യവസായവും 

  • ഉയർന്ന ദിവസ വേതനമുള്ള സംസ്ഥാനമായി റിസർവ് ബാങ്കിന്റെ അംഗീകാരം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം 
  • ഒരു വർഷത്തിൽ 1.3 ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾ തുടങ്ങി 8400 കോടിയുടെ നിക്ഷേപം-സൃഷ്ടിച്ചത് 3 ലക്ഷം 

തൊഴിലവസരങ്ങൾ 

  • ലോകത്തിലെ മികച്ച പൊതു ബിസിനസ് ഇൻകുബേറ്ററായി കേരള സ്റ്റാർട്ട് അപ് മിഷനെ യു.ബി.ഐ. ഗ്ലോബൽ തിരഞ്ഞെടുത്തു 
  • ഗ്ലോബൽ സ്റ്റാർട്ട് അപ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലെന്റിൽ ഏഷ്യയിൽ ഒന്നാമത് പബ്ളിക് സർവ്വീസ് കമ്മീഷൻ മുഖേന 2,06,910 ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സർവ്വീസിൽ നിയമനം 


ഭരണനിർവ്വഹണവും സേവനമികവും 

  • അഴിമതിരഹിത സേവനമികവിന് ഇന്ത്യ സ്മാർട്ട് പോലീസിങ് സർവ്വേ 2021 ൽ കേരള പോലീസിന് അംഗീകാരം 
  • സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ സർവ്വേ പ്രകാരം ഇന്ത്യയിലെ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്ന്


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-06-2024

ലേഖനം നമ്പർ: 1059

sitelisthead