1956 നവംബർ 1 ന്, സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയതോടെ, കൊച്ചി, മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളും കാസർഗോഡ് മേഖലയും സംയോജിപ്പിച്ച് ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെട്ടു. 1956-ൽ കേരളം രൂപീകൃതമായതിനു ശേഷം 1957-ലാണ് സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രഥമ മന്ത്രിസഭ നിലവിൽ വരികയും ചെയ്തത്. ​

 

മുഖ്യമന്ത്രിമാർ 1957- 2021
 

മുഖ്യമന്ത്രി

ഭരണകാലയളവ്

ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് 

ഏപ്രിൽ 5, 1957 - ജൂലൈ 31, 1959

ശ്രീ.പട്ടം എ. താണുപിള്ള

ഫെബ്രുവരി 22, 1960 - സെപ്റ്റംബർ 26, 1962

ശ്രീ. ആർ. ശങ്കർ

സെപ്റ്റംബർ 26, 1962 - സെപ്റ്റംബർ 10, 1964

ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്

മാർച്ച്   6, 1967 - നവംബർ 1, 1969

ശ്രീ.സി. അച്യുതമേനോൻ

നവംബർ 1, 1969 - ആ​​ഗസ്റ്റ് 1, 1970

ശ്രീ.സി. അച്യുതമേനോൻ

ഒക്ടോബർ 4, 1970 - മാർച്ച് 25, 1977

ശ്രീ. കെ. കരുണാകരൻ

മാർച്ച് 25, 1977 - ഏപ്രിൽ 25, 1977

ശ്രീ. എ.കെ. ആന്റണി

ഏപ്രിൽ
27, 1977 - ഒക്ടോബർ 27, 1978

ശ്രീ.പി.കെ. വാസുദേവൻ നായർ

ഒക്ടോബർ 29, 1978 - ഒക്ടോബർ 7, 1979

ശ്രീ.സി.എച്ച് മുഹമ്മ​ദ് കോയ

ഒക്ടോബർ 12, 1979 - ഡിസംബർ 1, 1979

ശ്രീ. ഇ.കെ നയനാർ

ജനുവരി 25, 1980 - ഒക്ടോബർ 20, 1981

ശ്രീ. കെ. കരുണാകരൻ

ഡിസംബർ 28, 1981 - മാർച്ച്17, 1982

ശ്രീ. കെ. കരുണാകരൻ

മെയ് 24, 1982 - മാർച്ച് 25, 1987

ശ്രീ. ഇ.കെ നയനാർ

മാർച്ച് 26, 1987 - ജൂൺ 17, 1991

ശ്രീ. കെ. കരുണാകരൻ

ജൂൺ 24, 1991 - മാർച്ച് 16, 1995

ശ്രീ. എ.കെ. ആന്റണി

മാർച്ച് 22, 1995 - മെയ് 9, 1996

ശ്രീ. ഇ.കെ നയനാർ

മെയ് 20, 1996 - മെയ് 13, 2001

ശ്രീ. എ.കെ. ആന്റണി

മെയ് 17, 2001 - ആ​ഗസ്റ്റ് 29, 2004

ശ്രീ.ഉമ്മൻ ചാണ്ടി

ആ​ഗസ്റ്റ് 31, 2004  - മെയ് 12, 2006 

ശ്രീ വി.എസ് അച്യുതാനന്ദൻ

മെയ് 18, 2006 - മെയ് 14, 2011

ശ്രീ.ഉമ്മൻ ചാണ്ടി

മെയ് 18, 2011 -  മെയ് 20, 2016

ശ്രീ. പിണറായി വിജയൻ

മെയ് 25, 2016  -  മെയ് 03, 2021

ശ്രീ. പിണറായി വിജയൻ

മെയ് 20, 2021  - 

 

http://www.niyamasabha.org/codes/Chief%20Ministers%20Book%20Final.pdf

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023

ലേഖനം നമ്പർ: 728

sitelisthead