2025-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന് മാർച്ച് 9 മുതൽ അപേക്ഷകൾ സമർപ്പിക്കാം. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സംപ്രേക്ഷണം ചെയ്ത പരിപാടികൾക്കും, സെൻസർ സർട്ടിഫിക്കറ്റ് നേടിയ പരിപാടികൾക്കും അവാർഡിനായി അപേക്ഷിക്കാം. രചനാ വിഭാഗത്തിലെ അവാർഡിനായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങളും പുസ്തകങ്ങളും പരിഗണിക്കും. ഏപ്രിൽ 10 വൈകുന്നേരം 5 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറവും വിവരങ്ങളും  www.keralafilm.com ലും ലഭിക്കും. ഫോൺ : 0471-2320342 , 0471-2325325, 2321586

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-03-2026

sitelisthead