കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ (KSCSTE) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (EVP) സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ശാസ്ത്ര സാങ്കേതിക മേഖലയിലോ അനുബന്ധ മേഖലയിലോ പിഎച്ച്ഡി നേടിയ, തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും മതിയായ ഭരണപരിചയവുമുള്ള ശാസ്ത്ര/സാങ്കേതിക വിദഗ്ധരായിരിക്കണം.
മെമ്പർ സെക്രട്ടറി, സെർച്ച് കം സെലക്ഷൻ കമ്മിറ്റി (മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ്, പട്ടം, തിരുവനന്തപുരം 695004) എന്ന വിലാസത്തിൽ തപാൽ വഴിയോ ms_spb.ker@nic.in അല്ലെങ്കിൽ vkr@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷകർ അവരുടെ ബയോഡാറ്റ അയയ്ക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-03-2026