കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ എൻട്രികൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും. പ്രൊഫഷണൽ ഡിസൈനർമാർക്കും ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ താല്പര്യമുള്ള പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം.
അവയവദാന പ്രക്രിയയിലെ മാനുഷിക മൂല്യങ്ങൾ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം എന്നിവയ്ക്കൊപ്പം പുതുജീവൻ, പ്രത്യാശ, കരുണ എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾക്ക് മുൻഗണന നൽകും. ഡിസൈനുകൾ എ ഫോർ സൈസിൽ എച്ച്.ഡി നിലവാരത്തിൽ പിഡിഎഫ്/ജെപിജി (PDF/JPG) ഫോർമാറ്റിൽ സമർപ്പിക്കണം.
താത്പര്യമുള്ളവർ മാർച്ച് 13 നകം ലോഗോകൾ pmukiot@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ലോഗോയ്‌ക്കൊപ്പം അപേക്ഷകന്റെ പേര്, വിലാസം, ഫോൺ നമ്പർ, ലോഗോയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ ഉൾപ്പെടുത്തണം. ഒരാൾക്ക് ഒരു ലോഗോ മാത്രമേ അയക്കാനാവൂ. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. വിവരങ്ങൾക്ക്: ksotto.kerala.gov.in, 0471-2528658, 2962748.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-03-2026