നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാക്കുന്നതിനും പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സി-വിജിൽ' (cVIGIL), 'സുവിധ' (Suvidha) എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ പ്രവർത്തനസജ്ജമായി. തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും വിവിധ അനുമതികൾ തേടാനും ഈ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം.


 ചട്ടലംഘനങ്ങൾ അറിയിക്കാൻ 'സി-വിജിൽ'

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടാനുള്ള സംവിധാനമാണ് സി-വിജിൽ ആപ്പ്. ചട്ടലംഘനങ്ങൾ നടക്കുന്ന സ്ഥലത്തുനിന്നും ഫോട്ടോയോ വീഡിയോയോ എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്യാം. സർക്കാർ സ്ഥാപനങ്ങളിലെ അനധികൃത പോസ്റ്ററുകൾ, ബാനറുകൾ, പണമിടപാടുകൾ തുടങ്ങിയവ ഇതിലൂടെ റിപ്പോർട്ട് ചെയ്യാം. പരാതി ലഭിച്ചാൽ 60 മിനിറ്റിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. പ്ലേ സ്റ്റോറിൽ നിന്നും ആപ്പ്  ഡൗൺലോഡ് ചെയ്ത് ഈ സേവനം ഉപയോഗിക്കാം.

ആപ്പ് ലിങ്ക്  : https://play.google.com/store/apps/details?id=in.nic.eci.cvigil&hl=en_IN


അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കാൻ 'സുവിധ'

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും സഹായിക്കുന്ന ഏകജാലക സംവിധാനമാണിത്. പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള പോലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതി തുടങ്ങിയവയ്ക്കായി സുവിധ ആപ്പ്  വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ നില പരിശോധിക്കാനും മുൻഗണനാ ക്രമത്തിൽ അനുമതികൾ ലഭ്യമാക്കാനും ഈ സംവിധാനം സഹായിക്കുന്നു.

ആപ്പ് ലിങ്ക്  : https://play.google.com/store/apps/details?id=suvidha.eci.gov.in.candidateapp&hl=en_IN


കൂടുതൽ വിവരങ്ങൾക്ക്: voters.eci.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-03-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo