വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ് , ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/ സെയിൽസ്‌വുമൺ, നഴ്‌സ്, ഗാർഹിക തൊഴിലാളി, ടെക്‌സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിംഗ്, പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി, മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന തൊഴിലാളികൾ) എന്നീ 17 മേഖലകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in എന്ന ലിങ്കിലൂടെ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി- മാര്‍ച്ച് 7. ഫോണ്‍- 0484-2423110,8547655290
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-03-2022