2024-ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. കേരളത്തിൽ  ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്നു വർഷത്തെ പ്രവർത്തന പരിചയവുമുള്ള സംഘടനകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 20, വൈകിട്ട് 5 നകം സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 1 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-01-2026

sitelisthead