കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2025 വർഷത്തെ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ചവർക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ കേരള സർക്കാർ/ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളിൽ നിന്ന് റഗുലർ കോഴ്സുകളിൽ ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പി.ജി., പ്രൊഫഷണൽ പി.ജി., ഐ.ടി.ഐ, ടി.ടി.സി., പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം.
അപേക്ഷാഫോമും മാനദണ്ഡങ്ങളും www.agriworkersfund.org യിൽ ലഭിക്കും. നിശ്ചിത ഫോമിലുള്ള അപേക്ഷ ജനുവരി 22 മുതൽ ഫെബ്രുവരി 16 വൈകിട്ട് 5 വരെ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അംഗത്വ പാസ് ബുക്ക് (ആദ്യപേജിന്റേയും, അംശദായം അടവാക്കിയതിന്റേയും വിവരങ്ങൾ), ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അപേക്ഷകൻ/അപേക്ഷക കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2026