സംസ്ഥാനത്ത് 14 വയസ് പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭാശയഗള കാന്‍സറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്സിനേഷന്‍ ഫെബ്രുവരി 28ന് ആരംഭിക്കും. ദേശീയ വാക്സിനേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് എച്ച്.പി.വി. വാക്‌സിന്‍ നല്‍കുന്നത്. 14 വയസ് പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും 3 മാസത്തിനകം ഒറ്റ ഡോസ് വാക്സിന്‍ നൽകും.
എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി എച്ച്.പി.വി വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ ലഭിക്കുന്നതിന് U-WIN പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. uwin.mohfw.gov.in/home എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ സമീപിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2026