ഹരിതകേരളം മിഷൻ  ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  2026 ഫെബ്രുവരി 17 വരെ എൻട്രികൾ ഓൺലൈനായി സമർപ്പിക്കാം. ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തിൽ കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം മുൻനിർത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ നേർക്കാഴ്ച നൽകുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിന് അയക്കേണ്ടത്. 

എൻട്രികൾക്കൊപ്പം ഹ്രസ്വവിവരണവും ഉൾപ്പെടുത്തണം . ക്യാമറയിലും മൊബൈൽഫോണിലും പകർത്തിയതുൾപ്പെടെയുള്ള ചിത്രങ്ങളും റീലുകളും മത്സരത്തിൽ എൻട്രികളായി അയക്കാം. സമ്മാനാർഹരാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. 

 പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫി മത്സരവും റീൽ മത്സരവും വെവ്വേറെയാണ് സംഘടിപ്പിക്കുന്നത്. www.haritham.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് എൻട്രികൾ അയയ്ക്കേണ്ടത്. മത്സരം സംബന്ധിച്ച  നിയമാവലി ഉൾപ്പെടെ വിശദമായ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് : പബ്ലിക് റിലേഷൻസ് ഓഫീസർ-9447587632

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2026

sitelisthead