മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുത്ത് രണ്ട് വർഷമെങ്കിലും കൃത്യമായി അംശദായം അടച്ചവരും സ്വന്തം പേരിൽ 3 സെന്റ് സ്ഥലമെങ്കിലും ഉള്ളവരുമായ 25 നും 55 നും ഇടയിൽ പ്രായമുള്ള മദ്രസ അധ്യാപകർക്ക് വീട് നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപവരെ പലിശ രഹിത ഭവന വായ്പ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വായ്പ തിരിച്ചടവ് കാലയളവ് 10 വർഷം. അപേക്ഷയോടൊപ്പം അംഗത്വ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, അംശദായം അടവാക്കിയ രേഖകളുടെ പകർപ്പുകൾ എന്നിവ ഉൾപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. അപേക്ഷാ ഫോം www.kmtboard.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0495-2966577, 9188230577.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2026

sitelisthead