പൊതുജനങ്ങളുടെ ഗാർഹിക ആവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന്റെ കീഴിലുള്ള തടി ഡിപ്പോകളിൽ ആരംഭിക്കുന്നു. വീട് നിർമിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും ഉള്ള വ്യക്തികൾക്ക് 5 ക്യു. മീറ്റർ വരെ തേക്ക് തടികൾ നേരിട്ട് വാങ്ങാം. ആര്യങ്കാവ് ഡിപ്പോയിൽ നിന്ന് മാർച്ച് 4 മുതലും തെന്മല ഡിപ്പോയിൽ നിന്ന് 5 മുതലും കുളത്തുപ്പുഴ ഡിപ്പോയിൽ നിന്ന് 9 മുതലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നേരിട്ട് എത്തി വാങ്ങാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-02-2026