കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2025-26 അധ്യയന വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബി. എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി എം.എൽ.ടി എന്നീ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർപ്പിനായി അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 31 വരെ അയ്യന്തോളിൽ പ്രവർത്തിക്കുന്ന കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0471 244 8093. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2026

sitelisthead