കേരള സർക്കാർ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാരേയും, അദ്ധ്യാപകരേയും, ആയുർവേദ രംഗത്ത് സമഗ്ര സംഭാവനകൾ നൽകി വരുന്ന വ്യക്തികളേയും തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക, മാർഗ്ഗ നിർദ്ദേശങ്ങൾ, അവാർഡ് നിർണ്ണയത്തിനുള്ള രൂപരേഖ, മാനദണ്ഡം എന്നിവ www.ism.kerala.gov.in, www.nam.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. 

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അപേക്ഷകൾ/നോമിനേഷനുകൾ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പാൾ വഴി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും, ഭാരതീയ ചികിത്സാ വകുപ്പിലേയും, സ്വകാര്യ മേഖലയിലേയും അപേക്ഷകൾ/നോമിനേഷനുകൾ അതത് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ഫെബ്രുവരി 16 വൈകിട്ട് 5ന് മുമ്പായി സമർപ്പിക്കണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo