റിപ്പബ്ലിക് ദിനഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന  പരേഡിൽ  കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക്  ദിന പരേഡിൽ  മെഡൽ പട്ടികയിൽ ഇടം നേടുന്നത്. മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-01-2026

sitelisthead