ഗോത്ര വർഗക്കാർക്കായുള്ള 38-ാമത് ദേശീയതല തലയ്ക്കൽ ചന്തു സ്മാരക റോളിങ്ങ് ട്രോഫി അമ്പെയ്ത് മത്സരങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. കിർടാഡ്സ് വകുപ്പ് സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ, ടീമിന്റെ പേര്, വയസ്, സമുദായം, ഫോൺ നമ്പർ (വാട്സ് ആപ്പ് നമ്പർ ഉൾപ്പെടെ) ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ, സമുദായം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡെപ്യൂട്ടി ഡയറക്ടർ (വികസന പഠന വിഭാഗം), കിർടാഡ്സ്, ചേവായൂർ പി. ഒ. 673017 വിലാസത്തിൽ ഫെബ്രുവരി 10നു മുൻപ് അപേക്ഷ സമർപ്പിക്കണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-01-2026

sitelisthead