കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2023-24, 2024-25 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അദ്ധ്യയന വർഷങ്ങളിലെ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

 റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും കോഴ്സുകളുടെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിട്ടുള്ളതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നും സൗജന്യമായി അപേക്ഷ ലഭിക്കും. വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി അപേക്ഷയുടെ രണ്ട് പകർപ്പ് ഫെബ്രുവരി 3 ന് വൈകിട്ട് 5 ന് മുമ്പ് ബന്ധപ്പെട്ട മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് നൽകണം. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എൻട്രൻസ് കമ്മീഷണറുടെ അലോട്ടുമെന്റിന്റെ പകർപ്പ് ഹാജരാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-01-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo