പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2026-27 അധ്യയന വർഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാർച്ച് 14ന് രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും.
രക്ഷാകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 2,00,000 രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. പ്രത്യേക ദുർബല വിഭാഗക്കാരെ (കാടർ, കൊറഗർ, കാട്ടുനായിക്കാന്‍, ചോലനായിക്കന്‍, കുറുമ്പർ) കുടുംബ വാർഷിക വരുമാന പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക ദുർബല വിഭാഗക്കാരും പ്രവേശന പരീക്ഷ എഴുതണം. അപേക്ഷകൾ www.stmrs.in വഴി സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2026