കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ 200 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നീഷ്യന്‍ ലെവല്‍ 4, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്കുള്ള എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, മെക്കാനിക് ഹൈഡ്രോളിക് ലെവല്‍ 4, പ്ലസ് ടു വിജയിച്ചവര്‍ക്കുള്ള പ്ലംബര്‍ ജനറല്‍ ലെവല്‍ 4 എന്നിവയിലാണ് പരിശീലനം.  

ഒബിസി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഫീസിനത്തില്‍ 25000 രൂപ വകുപ്പ് ഐ ഐ ഐ സിക്ക് അനുവദിക്കും.യോഗ്യത തെളിയിക്കുന്ന അസല്‍ രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഹാജരാകണം.  അവസാന തീയതി ജനുവരി 31. ഫോണ്‍ :  8078980000. വെബ്‌സൈറ്റ് : www.iiic.ac.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2026

sitelisthead