കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിശീലനം സംഘടിപ്പിക്കുന്നു. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കോഡിങ്, സെയിൽസ് & മാർക്കറ്റിംഗ്, ക്രിയേറ്റീവ് ഡിസൈൻ, ഭാഷാ നൈപുണ്യം, ഫിനാൻസ് & അക്കൗണ്ടിംഗ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ, വ്യക്തിത്വ വികസനം തുടങ്ങി വിവിധ മേഖലകളിൽ ഗൂഗിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, മെറ്റാ എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളും സർവകലാശാലകളും അവതരിപ്പിക്കുന്ന ആയിരത്തിലധികം കോഴ്‌സുകൾ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. പരിശീലനം പൂർണ്ണമായും ഓൺലൈൻ ആയിരിക്കും. അപേക്ഷിക്കുന്ന വിധം: knowledgemission.kerala.gov.in ൽ ലോഗിൻ ചെയ്ത് Skill Development Programmes വിഭാഗത്തിൽ നിന്നും Coursera തിരഞ്ഞെടുക്കാം. ലഭ്യമുള്ള കോഴ്‌സുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കുകയും പഠനം ആരംഭിക്കാനും കഴിയും. വിവരങ്ങൾക്ക്: curation@knowledgemission.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2026