2025–26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐ റ്റി സി ഫീ റീഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സിഎ / സിഎംഎ / സി.എസ് സ്കോളർഷിപ്പ്, എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സി എം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നീ സ്കോളർഷിപ്പുക്കൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 20 വരെയും, സ്ഥാപനമേധാവികൾ ഓൺലൈനായി അപ്രൂവൽ നൽകേണ്ട തീയതി ജനുവരി 22 വരെയും ദീർഘിപ്പിച്ചു.

www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2300523, 0471 2300524, 0471 2302090.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-01-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo