അനെർട്ടിന്റെ ഇന്റേൺഷിപ്പ് പരിശീലന പരിപാടിയിലേക്ക് ഡിപ്ലോമ/ എൻജിനീയറിംഗ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എൻജിനീയറിംഗ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ/ ബി.ഇ/ ബി.ടെക് അടിസ്ഥാന യോഗ്യതയുള്ളവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ആദ്യ 200 പേർക്ക് രജിസ്‌ട്രേഷൻ മുൻഗണനാക്രമത്തിൽ പരിശീലനം ലഭിക്കും. ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 177 രൂപയും ബി.ഇ/ ബി.ടെക് വിദ്യാർത്ഥികൾക്ക് 295 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.  മേയ് രണ്ടിനകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 18004251803, വെബ്‌സൈറ്റ്: http://www.anert.gov.in ഇമെയിൽ - anerttra@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-04-2023

sitelisthead