കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിർദേശങ്ങൾ ക്ഷണിച്ചു. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്. അപേക്ഷ ഫോമും നിബന്ധനകളും www.kscste.kerala.gov.in എന്നവെബ് സൈറ്റിൽ ലഭിക്കും. നിർദ്ദിഷ്ട ഫോമിൽ തയാറാക്കിയ നാമനിർദേശവും അനുബന്ധരേഖകളും സഹിതം ഡയറക്ടർ,കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം- 695 004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് മണി. കൂടുതൽവിവരങ്ങൾക്ക് www.kscste.kerala.gov.in, ഫോൺ: 0471 2548218.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo