നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 

* ഓറഞ്ച് അലർട്ട്: തൃശ്ശൂർ  ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ),ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

* മഞ്ഞ അലർട്ട്: തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ  ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ  പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) .

 തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സുരക്ഷാ മുൻകരുതലുകൾ  സ്വീകരിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-08-2024

sitelisthead