2023 ഒക്‌ടോബർ 1 മുതൽ ജനിക്കുന്നവരുടെ സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്രേഷൻ, പാസ്‌പോർട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി പ്രായം തെളിയിക്കുന്ന രേഖകൾക്കെല്ലാം ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതുസംബന്ധിച്ച ജനനമരണ രജിസ്‌ട്രേഷൻ (ഭേദഗതി) നിയമം 2023 ഒക്ടോബർ 1 മുതൽ നിലവിൽ വന്നു. ഒക്ടോബർ 1-ന് ശേഷം ജനിക്കുന്നവരുടെ ജനനതീയതി/പ്രായം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയാകും ജനന സർട്ടിഫിക്കറ്റ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-10-2023