കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളേജ് വിദ്യാർഥികൾക്കായി വായനാമത്സരം  സംഘടിപ്പിക്കുന്നു. കേരളത്തിലെ മുഴുവൻ കോളേജുകളും  സഹകരിക്കുന്ന വായനാമത്സരത്തിൽ വിദ്യാർഥികൾ ഇഷ്ടപ്പെട്ട വൈജ്ഞാനികപുസ്തകങ്ങൾ വായിക്കുകയും ഒരു പുസ്തകത്തെക്കുറിച്ച് രണ്ടുപുറത്തിൽ കവിയാതെ വായനക്കുറിപ്പ് തയ്യാറാക്കുകയും വേണം.  ഒരു കോളേജിൽ നിന്ന് പരമാവധി മൂന്ന് എൻട്രികൾ സ്വീകരിക്കും. ലഭിച്ച എൻട്രികളിൽ നിന്നും ഏറ്റവും മികച്ച മൂന്നെണ്ണത്തിന് വായനാപുരസ്‌കാരം സമ്മാനിക്കും. വായനക്കുറിപ്പുകൾ അതതു കോളേജുകളിൽ നൽകേണ്ട അവസാനതീയതി ജൂലൈ 22. ഫോൺ : 9400820217, 7012288401.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-06-2024

sitelisthead