മത്സ്യതൊഴിലാളി വനിതകൾ അടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പു(ജെ.എൽ.ജി) കളിൽ നിന്നും പലിശരഹിത വായ്പ ലഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും എഫ്.എഫ്.ആറിൽ ഉൾപ്പെട്ടവരുമാകണം. മത്സ്യകച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് മുൻഗണന. 

പീലിംഗ്, മത്സ്യം ഉണക്കൽ, സംസ്‌ക്കരണം എന്നീ തൊഴിലിൽ ഏർപ്പെട്ടവർക്കും അപേക്ഷിക്കാം. ഒന്നാംഘട്ടമായി ഒരംഗത്തിന് 10,000 രൂപയും ഗ്രൂപ്പിന് 50,000 രൂപയുമാണ് പലിശ രഹിത വായ്പയായി അനുവദിക്കുന്നത്. ജില്ലയിലെ മത്സ്യഭവനുകൾ, ശക്തികുളങ്ങര സാഫ് നോഡൽ ഓഫീസ്, www.safkerala.org യിൽ അപേക്ഷ ലഭിക്കും. അവസാന തീയതി ജൂലൈ 21. ഫോൺ: 9495681198, 8547783211.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-07-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo