ഫാം ഇൻഫർമേഷൻ ബ്യൂറോ “കൃഷി സമൃദ്ധിയിൽ എന്റെ കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളിലെ ഹൃദയസ്പർശിയായ ഡിജിറ്റൽ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000/-രൂപ, മൂന്നാം സമ്മാനം 1,0000/-രൂപ, പ്രോത്സാഹന സമ്മാനം 2,000/- രൂപ വീതം 10 പേർക്ക്

എൻട്രികൾ എഡിറ്റർ, കേരളകർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ പെൻഡ്രൈവ് മുഖേനയോ, fibtvmphotography@gmail.com എന്ന ഇ-മെയിൽവിലാസത്തിലോ ആഗസ്റ്റ് 15 ന് മുൻപ് ലഭിക്കണം. പ്രായഭേദമെന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. കുറഞ്ഞത് 300 DPI ഉം ഫയൽ സൈസ് കുറഞ്ഞത് 3 MB യും ഉണ്ടായിരിക്കണം. ഒരാൾക്ക് പരമാവധി 3 ഫോട്ടോകൾ അയയ്ക്കാവുന്നതാണ്. എഡിറ്റ് ചെയ്ത ഫോട്ടോകളും മുൻ വർഷം സമർപ്പിച്ച എൻട്രികളും പരിഗണിക്കുന്നതല്ല. എൻട്രികളിൽ നിന്നും ലഭിക്കുന്ന ഫോട്ടോകളിൽ അനുയോജ്യമായവ കൃഷി വകുപ്പിന്റെ വിവിധ പ്രസിദ്ധീകരണങ്ങളിലെ ആവശ്യങ്ങൾക്ക് ഫോട്ടോ കടപ്പാട് നൽകി ഉപയോഗിക്കും.

കൂടുതൽ വിവരങ്ങൾക്ക് 8078095860, 9383470289

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2025

sitelisthead