വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (പിഎൽഎസി) മൂന്ന് രാജ്യങ്ങളിലായി ഏഴു കൺസർട്ടന്റുമാരെ നിയോഗിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് സേവനം ലഭ്യമാവുക. സാധുവായ തൊഴിൽ വിസയിലോ വിസിറ്റിങ് വിസയിലോ വിദേശത്തുള്ള കേരളീയർക്ക് സേവനം പ്രയോജനപ്പെടുത്താം. ചില സാഹചര്യങ്ങളിൽ തടങ്കലിലോ, ആശുപത്രികളിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകൾക്കോ, സുഹൃത്തുക്കൾക്കോ പ്രവാസി ലീഗൽ എയ്ഡ് സെൽ സേവനത്തിനായി അപേക്ഷിക്കാം. കേസുകളിന്മേൽ നിയമോപദേശം, നഷ്ടപരിഹാരം, ദയാഹർജികൾ, വിവിധ ഭാഷകളിൽ തർജിമ നടത്തുന്നതിന് വിദഗ്‌ധരുടെ സഹായം തുടങ്ങിയവയ്‌ക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം പദ്ധതി വഴി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.kerala.gov.in.
ലീഗൽ കൺസൽട്ടന്റുമാർ
ദുബായ്, ഷാർജ: മനു ഗംഗാധരൻ (manunorkaroots@gmail.com, +971509898236 / +971559077686), അനല ഷിബു (analashibu@gmail.com, +971501670559), അബുദാബി: സാബു രത്നാകരൻ (sabulaw9@gmail.com, +971501215342), സലീം ചൊളമുക്കത്ത് (s.cholamukath@mahrousco.com, +971503273418), കുവൈത്ത് സിറ്റി: രാജേഷ് സാഗർ (rskuwait@gmail.com, +96566606848), സൗദി അറേബ്യയിലെ ജിദ്ദ: ഷംസുദ്ദീൻ ഓലശ്ശേരി (shams.clt29@gmail.com, +966 55 688 4488), ദമ്മാം: തോമസ് പി.എം (Vinson388@gmail.com, +966502377380).
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-07-2025