തീരദേശ ഫിഷറീസ് ഉന്നതികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനർനിർമ്മാണത്തിനായി നടപ്പിലാക്കുന്ന ബിഐഎഫ്-എച്ച്ഡിഎഫ് ഉന്നതി നവീകരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് നാല് ലക്ഷം രൂപ അനുവദിക്കും. അപേക്ഷ ഫോം തീരദേശ മത്സ്യഭവനുകളിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് അതത് മത്സ്യഭവനുമായി ബന്ധപ്പെടണം. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31ന് മുമ്പായി മത്സ്യഭവനിൽ സമർപ്പിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-07-2025