ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ടവരും സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടവരും കുടുംബ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കവിയാത്തവരുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in മുഖേന ജൂലായ് 31 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.bcdd.kerala.gov.in, www.egrantz.kerala.gov.in ൽ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-07-2025