മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ  അംഗത്വത്തിനുള്ള പുതിയ അപേക്ഷകൾ ജൂലൈ 31 വരെ ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കാം. ഫോട്ടോ, ആധാർ, റേഷൻകാർഡ്, ബാങ്ക് പാസ്സ് ബുക്ക്, വള്ളത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, വള്ളത്തിന്റെ ക്ഷേമനിധി വിഹിതം അടവ് രസീത്, ബോട്ട് ഉടമയുടെ സാക്ഷ്യപത്രം, അപേക്ഷകന്റെ മത്സ്യഗ്രാമത്തിൽ നിലവിൽ മത്സ്യത്തൊഴിലാളി അംഗത്വമുള്ള ഒരാളുടെ ക്ഷേമനിധി പാസ്സ്ബുക്ക് കോപ്പി എന്നീ രേഖകൾ സമർപ്പിക്കണം.  

അപേക്ഷകൾ ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അക്ഷയ സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ നൽകണം. അംഗത്വം ലഭിക്കാത്ത പുതിയ അപേക്ഷകർക്ക് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് അപ്പീൽ നൽകാം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-07-2025

sitelisthead