പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷം സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്നവരും നാല്, ഏഴ് ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക്, സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം, കലാകായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ എന്നിവ സഹിതം അപേക്ഷിക്കണം. താമസ പരിധിയിലെ തദ്ദേശസ്വയംഭരണ സ്ഥാപത്തിലെ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. അവസാന തീയതി ജൂലൈ 26 .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-07-2025