വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മാർഗനിർദേശം. വേഗത്തിൽ കേടാകുന്നതിനാൽ പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല.  ഭക്ഷണം പാഴ്സൽ കൊടുക്കുമ്പോൾ നൽകുന്ന സമയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പാടില്ല. ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം. രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ പാടില്ല. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ടോൾഫ്രീ നമ്പർ സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-01-2023

sitelisthead