കാർഷിക രംഗത്തെപ്പറ്റി മനസ്സിലാക്കുവാനും ക്രോപ്പ് പ്ലാനിംഗ് & കൾട്ടിവേഷൻ, മാർക്കറ്റിംഗ്, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനംനേടുവാനും അവസരം ഒരുക്കുന്ന ഇന്റേൺഷിപ് പദ്ധതിയിലേക്ക് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ (അഗ്രി), കൃഷി ശാസ്ത്രത്തിൽ /ജൈവ കൃഷിയിൽ ഡിപ്ലോമയാണ് യോഗ്യത.

പ്രായ പരിധി 18 മുതൽ 41 വയസ്സു വരെ.  പരമാവധി ആറു മാസം ആയിരിക്കും ഇന്റേൺഷിപ്പ് കാലാവധി. തെരെഞ്ഞടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ നൽകും. സെപ്റ്റംബർ 13 വരെ ഓൺലൈനായും നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം.  അപേക്ഷ ഫോറം വെബ് സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ വേളയിൽ സമർപ്പിക്കേതാണ്.   വെബ്സൈറ്റ്: www.keralaagriculture.gov.in  ഫോൺ :  0471-2304481, 0471-2304480

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2024

sitelisthead