ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 16-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് രണ്ടു ലക്ഷം (Rs. 2,00,000) രൂപയും ജില്ലാതലത്തിൽ 50,000/- രൂപാ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000/- രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും നൽകും. മൂന്നു വർഷത്തിനു മേൽ പൂർണമായും ജൈവഭക്ഷണകൃഷി ചെയ്യുന്ന കേരളത്തിലെകർഷകർക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസിൽ കൃഷിയുടെ ലഘുവിവരണവും പൂർണ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും 2 ഫോൺ നമ്പരും, ജില്ലയും അപേക്ഷയിൽ എഴുതിയിരിക്കണം. ഫോട്ടോകളോ, മറ്റു സർട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയക്കരുത്. അപേക്ഷ അയക്കേണ്ട വിലാസം : കെ. വി. ദയാൽ, അവാർഡ  കമ്മറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ. ആലപ്പുഴ - 688525. അവസാന തീയതി 2024 നവംബർ 30. ഫോൺ : 9447152460, 9447249971 .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2024

sitelisthead