ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വനം-വന്യ ജീവി വകുപ്പ്  നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷിക്കാം.  25000/- രൂപയും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും.  താത്പര്യമുളള വ്യക്തികൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് അപേക്ഷിക്കാം.നിശ്ചിത മാതൃകയിലുള്ള അപേക്ഷയും  പ്രവര്‍ത്തന റിപ്പോര്‍ട്ടും  സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്ററുടെ ഓഫീസില്‍ ഓഗസ്റ്റ് 16ന് മുമ്പ് നൽകണം. വിവരങ്ങൾക്ക് forest.kerala.gov.in ഫോൺ: 04994 255234

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2024

sitelisthead