സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി നൽകിവരുന്ന യു.ഡി.ഐ.ഡി. കാർഡിന് അക്ഷയ കേന്ദ്രങ്ങൾ മുഖേന രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സേവനനിരക്ക് പരമാവധി 30 രൂപയായി നിശ്ചയിച്ചു.
സ്‌കാനിംഗും പ്രിന്റിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾക്കാണ് പരമാവധി 30 രൂപ നിശ്ചയിച്ചിട്ടുള്ളത്. നിശ്ചയിച്ചതിൽ നിന്നും കൂടുതൽ തുക പൊതുജനങ്ങളിൽ നിന്നും ഈടാക്കിയാൽ അക്ഷയയുടെ ജില്ല കേന്ദ്രങ്ങളിൽ പരാതി നൽകാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2022