കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലേക്കും അക്കാദമികളിലേക്കും 2025-26 അധ്യയനവർഷത്തിലേക്കുള്ള 6, 7, 8, +1 (VHSE) ക്ലാസുകളിലേക്ക് കായിക അഭിരുചിയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 22 ന് തിരുവന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലും, കണ്ണൂർ സ്‌പോർട്സ് സ്‌കൂളിലും കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. ജനുവരിയിൽ നടന്ന സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 0471-2326644.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2025