സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന രക്ഷിതാക്കള്‍ രണ്ടുപേരും രോഗബാധിതരായി കിടപ്പിലായതോ മരണമടഞ്ഞതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഠനത്തിന് ആവശ്യമായ തുക സംബന്ധിച്ച പ്രൊപ്പോസല്‍ സഹിതം അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഓഗസ്റ്റ് 16 നകം ജില്ലാ ഫിഷറീസ് ഓഫീസ്/ മത്സ്യഭവനകളില്‍ സമര്‍പ്പിക്കണം. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍: 0471-2305042.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-08-2024

sitelisthead