കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മൂന്നാം എഡിഷൻ്റെ ഭാഗമായി ഹൈസ്കൂൾ - ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ കോളേജ് (ബിരുദ - ബിരുദാനന്തര) വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങൾക്കായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളിലായി പ്രാഥമിക മത്സരങ്ങളും നിയമസഭാ മന്ദിരത്തിൽ വച്ച് ഫൈനൽ മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്. പൊതുജനങ്ങൾക്കായുളള പ്രാഥമിക - ഫൈനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ വച്ച് നടത്തുന്നതാണ്. ഒരു സ്കൂൾ - കോളേജിൽ നിന്നും പരമാവധി 2 ടീമുകൾ വീതം. കൂടുതൽ വിവരങ്ങൾക്ക് www.klibf.niyamasabha.org സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-11-2024