സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മഞ്ഞ, പിങ്ക്  റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു. നേരത്തെ  നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ മുന്‍ഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങള്‍ക്ക്  വിവിധ കാരണങ്ങളാല്‍ മസ്റ്ററിംഗില്‍  ചെയ്യാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.  പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയും. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ നാട്ടിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം.  ഇതിനായി പരമാവധി സമയം അനുവദിക്കും. തൊഴില്‍ ആവശ്യാർത്ഥം വിദേശത്ത് താമസിക്കുന്നവർക്ക് NRK Status (നോണ്‍ റസിഡന്റ് കേരള) നല്‍കി കാർഡില്‍ നിലനിർത്തും. അവർക്ക് അടിയന്തിരമായി മസ്റ്ററിംഗ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-10-2024

sitelisthead