സംസ്ഥാനത്ത് ഓണം കൈത്തറി വസ്ത്ര  പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാവ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ പങ്കാളിത്തത്തോടു കൂടി കനകക്കുന്ന് സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 14 വരെയാണ് മേള. കേരളത്തിലെ 25000 തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ ആകർഷകമായ രീതിയിൽ അവരിപ്പിച്ച് ഉൽപ്പന്നങ്ങളുടെ മൂല്യം ഉപഭോക്താക്കൾക്ക് മനസിലാക്കി കൊടുക്കുകയും  പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. ഹാന്‍ടെക്സ്, ഹാന്‍വീവ് ഉള്‍പ്പെടെ സംസ്ഥാനത്തെ 40 ഓളം കൈത്തറി സംഘങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 സംഘങ്ങളും 64 സ്റ്റാളുകളിലായി പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-08-2024

sitelisthead